Sunday, 30 October 2016
മാലാഖ
നിറവാർന്ന ആ ചിരിയിതളുകളിൽ-
സ്നേഹത്തിന്റെ കരുതൽ നീ മൂടിവെച്ചു.
യാതൊരു തുണയുമിലാത്ത വെള്ളിവെളിച്ചത്തിൽ-
ഞാനെന്നെ തന്നെ തിരയുകയായിരുന്നു.
സൗമ്യമാർന്ന നിൻ ഇടപെടലുകളായിരുന്നു-
എന്നെ നേർവഴിയിൽ നയിച്ചത്.
മുന്നോട്ടുള്ള യാത്രയിൽ പകച്ചുനിന്നപ്പോൾ-
നിന്റെ കരങ്ങളായിരുന്നു എന്നെ പിടിച്ചുയർത്തിയത്.
ഉന്നതങ്ങളിലേക്ക് കുതിക്കാനായി-
നീയാണെനിക്ക് ഇന്ധനം പകർന്നത്.
സ്നേഹത്തിന്റെ മഹനീയത എനിക്കുനേരെ നീട്ടിയ-
എന്റെ പ്രിയപ്പെട്ട മാലാഖയാണ് നീ.
നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി,
അന്ധകാരവീചികളിലെ സാന്ത്വനമായി.
About Me
Total Pageviews
Popular Posts
-
പ്രയാണം അരികിലായി അണഞ്ഞ മാത്രയിൽ തന്നെ- ആ കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. സ്നേഹാർദ്രമാം ആ മൊഴികളിൽ നിറഞ്ഞു തുളുമ്പിയ വാത്സല്യം എൻ...
-
വിരാമം വിടചോല്ലുമീ നറുസന്ധ്യതൻ- പ്രഭയോടൊന്നിച്ച് വിടവാങ്ങുന്നു, എൻ ആശകളും മോഹങ്ങളും. എല്ലാ പ്രതീക്ഷകൾക്കും നിത്യമായി വിരാമമർപ്...
-
കർണ്ണൻ സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളർന്ന് അവസാനം സ്വന്തം അനുജൻറെ അമ്പുകൾ കൊണ്ട് തന്നെ വീരമൃത്യു വരിക്കേണ്ടി വന്ന മഹ...
-
പരാജയപ്പെട്ട ചിന്തകൾ പരാജയങ്ങൾക്കും അപമാനങ്ങൾക്കും നടുവിൽ, അറിയാതെ പകച്ചുപോയ ഞാൻ- വ്യക്തിഹത്യക്ക് മുതിർന്ന എൻ്റെ ചിന്തകളെ, പുച...
-
ഇ-ലോകം പുതിയ താളുകളിൽ കഥ പുനഃരുദ്ധരിച്ചു. നിറഞ്ഞ മനസ്സും പുതിയ ചിന്തകളുമായി, സർവ്വ ബന്ധനങ്ങളെയും പിഴുതെറിഞ്ഞ്, പരാജയപ...
Categories
Images
Google.com Images
Zabin pathath photography
