അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

  • കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ...........

  • മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി

  • കരഞ്ഞു കളഞ്ഞ കണ്ണുനീരുകൾ കഥകളായി.പാഴ്ജന്മങ്ങളുടെ തീരാ നൊമ്പരത്തിന്റെ കഥ

  • എന്നുള്ളിൽ പുനർജനിച്ച ആദിതാളത്തിന്റെ വർണ്ണങ്ങൾ എനിക്കു മുമ്പേ ആ മനസ്സിൽ കുറിച്ചതായിരുന്നു..............

  • നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി, അന്ധകാരവീചികളിലെ സാന്ത്വനമായി.;

Saturday 10 June 2017

Poem

ദേവത



കളമൊഴിഞ്ഞ സദസ്സിൽ,

കോമാളിയുടെ വേഷം കെട്ടി-
ഓർമ്മകളെ നെഞ്ചോടുചേർത്തു-
അവൻ നിറഞ്ഞാടി.



ആട്ടം കണ്ട് കൈയടിക്കാൻ-

അവനാരുമുണ്ടായിരുന്നില്ല .
കൂടെനിന്നവയെയെല്ലാം കാലം-
എന്നേ പറിച്ചുമാറ്റിയിരുന്നു.



ഭാവനാലോകത്ത് അവൻ ബന്ധിപ്പിച്ച-

ഓരോ നൂൽകെട്ടുകളും,
ബന്ധനങ്ങൾ മാത്രമാണെന്ന്-
ജീവിതം അവനെ പഠിപ്പിച്ചു.



ഒടുവിൽ എന്നെന്നേക്കുമായി-

ആ ഛായം കഴുകിക്കളയുമ്പോഴാണ്,
ആ ദേവത അവൻറെ കൺമുമ്പിൽ 
ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.



കണ്ണുനീർ വറ്റിയ അവൻറെ മുഖത്തു-

ആ ദേവത പുതു ഛായം പൂശികൊടുത്തു.
അവനെ അവനാക്കിയ ആ വേഷത്തിന്-
അവന്റെ പേര് തന്നെയിട്ടു.



അവനെക്കാളേറെ ആ ദേവത-

അവൻറെ മനസ്സ് തിരിച്ചറിഞ്ഞു.
അതിരറ്റ വിശ്വാസത്തോടെ-
ജീവനെ പോലെ അവനെ കൂടെക്കൂട്ടി.



അവൻറെ കൈപിടിച്ചു കൂടെ നടത്തി.

കാണാത്ത ലോകവും,
കേൾക്കാത്ത സ്വരങ്ങളേയും-
അവന് മനസ്സിലാക്കിക്കൊടുക്കുവാൻ  ശ്രമിച്ചു.



വാത്സല്യത്തോടെ അവൻറെ ജീവിതത്തിൽ-

പ്രകാശമായി ആ ദേവത നിറഞ്ഞു.
കണ്ണുരുട്ടി അവനെ സ്നേഹിച്ചു.
വെളിച്ചമേകി  അവനെ പരിപാലിച്ചു.



ചാപല്യം നിറഞ്ഞ ഈ ലോകത്ത്-

മത്സരിച്ചു ജയിക്കുവാൻ-
ആ ദേവത അവൻറെ  ജീവിതത്തെ- 
സജ്ജമാക്കുകയായിരുന്നു.



ആ കൈയിൽ നിന്ന് പിടിവിടാൻ 

അവന്  തോന്നിയിരുന്നില്ല.
കാരണം അവനറിയാമായിരുന്നു-
സന്തോഷത്തിൻറെ  പൂർണ്ണത ആ ദേവതയിലായിരുന്നുവെന്ന്.



കാലം രചിച്ച ഈ കഥയിലെ-

ഒരു കോമാളി മാത്രമാണ് അവനെന്ന്,
ആ പാവം തിരിച്ചറിഞ്ഞിരുന്നില്ല.
അവൻ ഒന്നും ആഗ്രഹിക്കരുതായിരുന്നു.



അപ്രതീക്ഷിതമായി ആ ദേവതയെ-

കാലം  എന്നന്നേക്കുമായി,
അവൻറെ  അരികിൽ നിന്ന്  പറിച്ചുമാറ്റി.
ആ മഹനീയ ബന്ധം വേർപെടുത്തി.



പ്രേമത്തെക്കാൾ  വലിയ സ്നേഹമുണ്ടെന്ന്-

തിരിച്ചറിഞ്ഞ നാളുകളായിരുന്നു.
സത്യത്തിൻറെ വചനങ്ങൾ-
ആ മനസ്സിനെ പിടിച്ചുലച്ചു.



ആ സത്യാവസ്ഥ അംഗീകരിക്കുവാൻ 

അവൻ തയ്യാറല്ലായിരുന്നു.
പക്ഷെ ആ ദേവത ചാപല്യങ്ങളുടെ ലോകത്ത് നിന്ന് -
എന്നേക്കുമായി മോചിതയായിരിക്കുന്നു.



നാളുകൾക്ക് ശേഷം ഒടുവിൽ ആട്ടം നിർത്തി-

അവൻ ആ വേദി വിട്ടിറങ്ങി.
ഒരിക്കലും തിരിച്ചുവരില്ല 
എന്ന ദൃഡപ്രതിജ്ഞയോടെ.



അവന്റെ മനസ്സിൽ കുറ്റബോധമില്ലായിരുന്നു.

തീരുമാനങ്ങളെ സ്വീകരിക്കാൻ-
അവന്റെ ഹൃദയം സജ്ജമായിരുന്നു.
വേദി വിട്ടിറങ്ങുമ്പോൾ നിലക്കാത്ത ആരവമായിരുന്നു.



അവനറിയാമായിരുന്നു അവന്റെ ആട്ടം-

പൂർണ്ണതയിലെത്തിയിരുന്നുവെന്ന്.
ആളൊഴിഞ്ഞ പാതയോരത്തുകൂടി 
അവൻ നടന്നു, അവന്റെ ദേവതയുടെ അടുത്ത് ....










Share:

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com