അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

Friday, 15 January 2016

നഷ്ട്ടപ്രണയം
അഗാധമായ നീലിമയിൽ-
മിഴിരണ്ടും പിടച്ചു വിഹരിക്കുന്ന
സുസ്മേരവരദനായ ആ കാമുകൻ,
ചലിക്കുന്ന മായാചിറകുകൾക്കിടയിൽ
ഒളിപ്പിച്ച മാന്ത്രികച്ചരട്
തൻറെ പ്രാണപ്രേയസിയെ-
അണിയിക്കാനായി
വിഘാതമായ ബന്ധനങ്ങൾക്കിടയിലൂടെ
 ഉഴറുകയാണ്.
തൻറെ പ്രണയിനിയോട്
പറയാൻ മറന്ന ആ ധ്വനി ,
ആ ചരടിൽ ആവാഹിച്ചിരുന്നു.
വിഘടിച്ചു നില്ക്കുന്നതിനെ പിഴുതെറിഞ്ഞ്
തൻറെ പ്രാണനായികയുടെ-
കണ്ണുകളിലേക്ക് അണയുകയായിരുന്നു.
പ്രേമപരവശ്യയായ കാമുകി നയനങ്ങളണച്ചു ,
തൻറെ നൽപ്രിയനുടെ സ്നേഹചുംബനത്തിനായി.
വികാര നിർഭരമായ ആ ഒത്തുചേരലിന്
തെല്ലകലം മാത്രം അവശേഷിക്കെ-
പ്രിയതമയുടെ പ്രണയശ്വാസത്തിനായി 
ദാഹിച്ച ആ ചുണ്ടുകൾ പിടഞ്ഞു.
ഒരു നേരിയ ഞെരുക്കം മാത്രം സമ്മാനിച്ച്,
അവൻ വിടവാങ്ങുകയായിരുന്നു
വിധിയാകുന്ന കരിനിഴൽ,
കാല ചക്ക്രത്തിൻറെ പ്രയാണത്തിൽ,
ഈ ജീവനെയും ബലിയർപ്പിച്ചു.
മൃത്യുവിനൻറെ  കുരുക്കഴിയിൽ നിന്നും 
അവൻ ആ താലിചരട് നെഞ്ചോടുചേർത്തു.
പ്രണയിനിയുടെ കണ്ണുനീർ-
നിറമില്ലാത്ത  രക്തത്തുള്ളികളായി അടർന്നു വീണു 
നഷ്ട്ടപ്രണയത്തിൻറെ ആ മായത്തുള്ളികൾ  
പവിഴപുറ്റുകളായി പരിണമിച്ചു..........  






Share:

0 comments :

Post a Comment

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com