അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

  • കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ...........

  • മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി

  • കരഞ്ഞു കളഞ്ഞ കണ്ണുനീരുകൾ കഥകളായി.പാഴ്ജന്മങ്ങളുടെ തീരാ നൊമ്പരത്തിന്റെ കഥ

  • എന്നുള്ളിൽ പുനർജനിച്ച ആദിതാളത്തിന്റെ വർണ്ണങ്ങൾ എനിക്കു മുമ്പേ ആ മനസ്സിൽ കുറിച്ചതായിരുന്നു..............

  • നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി, അന്ധകാരവീചികളിലെ സാന്ത്വനമായി.;

Tuesday 13 December 2016

Poem

മനുഷ്യൻ

മനുഷ്യന്റെ ആത്യന്തിക ധർമ്മമെന്ത് എന്നത് പ്രവചനാതീതമായ ഒരു വസ്തുതയാണ്. കാലചക്രത്തിന്റെ യവനികകൾ ഓരോന്നായി പിന്നോട്ട് മറിച്ച്  പരിശോദ്ധിച്ചാൽ പ്രകടമാകുന്നത്, തന്റെ ഇണയെ കണ്ടെത്തി, അവളിൽ ലയിച്ച് പ്രപഞ്ചം സൃഷ്ട്ടിച്ച ദൈവത്തിന് കൂട്ടായി സൃഷ്ടികർമ്മത്തിൽ പങ്കാളികളാകുന്ന മനുഷ്യനെയാണ്. തന്റെ ഉള്ളിൽ കുടികൊള്ളുന്ന ആ കലയെ തന്റേത് മാത്രമായ രീതിയിൽ അവൻ മിനുക്കി അവളിലേക്ക് നിക്ഷേപിക്കുകയാണ്. ഇത് ഒരിക്കലും ഒരു ഒറ്റയാൾ പോരാട്ടമാകുന്നില്ല. സ്ത്രീയുടെ അതിസവിശേഷമായ പങ്ക് ഇതിന്  അത്യന്താപേക്ഷിതമാണ്. പുരുഷൻ എന്നത് സത്യത്തിൽ ഒരു കലാകാരനാണ്. തനിക്ക് ചുറ്റും സംഭവിക്കുന്നത് ഒരു നിമിഷം പൂർണ്ണമായി മറന്ന് മുന്നിൽ കാണുന്ന വെണ്ണക്കൽ ശില്പത്തെ ആസ്വദിക്കുന്ന ഒരു കലാകാരൻ. അവൻ അവളുടെ സൗന്ദര്യത്തിലാണ് ആദ്യമേ കണ്ണോടിക്കുന്നത്. അതിനി ഏതൊരു പുരുഷനായാലും. പുരുഷന്റെ കണ്ണിൽ സൗന്ദര്യമുള്ള ഏതൊരു സ്ത്രീയും പര്യാപ്തമാണ്, എന്നാൽ ഒരു സ്ത്രീയുടെ വികാരവിചാരങ്ങൾ ഒരിക്കലും ഇത്തരത്തിലുള്ള ഒരു  ആസ്വാദനമായി ചുരുങ്ങുന്നില്ല. ഒരു കാട്ടിൽ ഒരു സിംഹം മാത്രമാണ് നിലയുറപ്പിക്കുക, ശക്തി കൊണ്ട് തെളിയിച്ച ഒരേ ഒരു സിംഹം. അതുപോലെ വിജയിക്കുന്നവന് മാത്രം അവകാശപ്പെട്ടതാണ്  സ്ത്രീ. പുരാണങ്ങളിൽ വരെ സ്ത്രീയെ വിജയത്തിന്റെ അടയാളമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പരാജയത്തിന്റെ അടയാളമായി ഒരു സ്ത്രീയും നിലകൊള്ളുന്നില്ല. ഒരു സ്ത്രീ ഒരു പുരുഷനെ മനസ്സ് കൊണ്ട് പ്രാപിക്കുന്നത് ഉപഭോഗമനസ്സിലുള്ള ഒരു വലിയ ചിന്താധാരയിലൂടെയാണ്. അവൾ പോലും അറിയാതെ അവളുടെ ആഗ്രഹങ്ങളെ കീഴ്പ്പെടുത്തുന്ന ആ വലിയ വികാരത്തെ കാവ്യഭാഷയിൽ സ്ത്രീയുടെ സ്വാർത്ഥതയെന്ന് പരാമർശിക്കുണ്ടെങ്കിൽ പോലും അവളില്ലെ ആ തിരഞ്ഞെടുപ്പാണ് പലപ്പോഴും പ്രപഞ്ചത്തെ മുന്നോട്ട് നയിക്കുന്നത്. ഉത്തമമായതിനെ തിരഞ്ഞെടുക്കാനുള്ള അവളില്ലെ കഴിവാണ് അവളെ പലപ്പോഴും വിശിഷ്ടയാക്കുന്നത്. നല്ല വൃക്ഷത്തിൽ നിന്നും നല്ല ഫലങ്ങൾ പിറവിയെടുക്കുന്നത് പ്രകൃതിയുടെ നിയമമാണ്. അവളുടെ ദീർഘവീക്ഷണം പലപ്പോഴും ജീവന്റെ നിലനിൽപ്പിന് അടിസ്ഥാനമിടുന്നു. അതിതീവ്രമായ പുരുഷന്റെ ചിന്താധാരകളെ പലപ്പോഴും ഒരു സ്ത്രീശക്തിക്ക് തളച്ചിടാൻ കഴിയുന്നു, കാരണം അവളിലൂടെയാണ് അവൻ അവന്റെ മോഹങ്ങളുടെ കെട്ടഴിക്കുന്നത്.






  
Share:

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com