Friday, 6 March 2020
പരാജയങ്ങൾക്കും അപമാനങ്ങൾക്കും നടുവിൽ,
അറിയാതെ പകച്ചുപോയ ഞാൻ-
വ്യക്തിഹത്യക്ക് മുതിർന്ന എൻ്റെ ചിന്തകളെ,
പുച്ഛത്തോടെ നോക്കി അട്ടഹസിച്ചു.
എന്തിനെന്നറിയാതെ ഹൃദയം പകുത്തുകൊടുത്ത-
ആ പുഞ്ചിരിയുടെ കാതലിന്
എന്നെ വഹിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നില്ല
ധൂളിയായി എന്നെങ്കിലും നീ പെയ്തിറങ്ങുമെന്ന്
തൂവൽ തളിരായി ആ സ്പർശനം നിന്നരുകിൽ നിന്ന് പൊഴിയുമെന്ന്
എൻ്റെ ചിന്തകൾ അറിയാതെ കരുതി പോയി
ഒരു നാളും അവസാനിക്കാത്ത, ആ കാത്തിരിപ്പിൻ്റെ നാളുകൾ-
അതിൻ്റെ അന്ത്യദിനങ്ങളിലൂടെ സഞ്ചരിക്കുകയാണ്.
അറിയാതെയുള്ള ആ തിരിഞ്ഞുനോട്ടത്തിനും-
പാതിമയങ്ങിയ ആ കണ്ണുകളിലെ പ്രകാശവും-
എൻ്റെ നഷ്ടമായി സ്വയം അവശേഷിക്കുന്നു.
നാളെയുടെ നാൾവഴികളിൽ, ഈ കനലുകൾ-
എൻ്റെ ചിന്തകളിൽ പൊടിയുന്ന ആ നോവുകൾക്ക്-
സ്വയമേ പരാജിതനായ, പരാജയം വരിച്ച-
ശപിക്കപ്പെട്ട ആ കഥയുടെ പൂർണ്ണയതയിൽ-
അവനെ മുന്നോട്ട് വഴിനടത്താനാകും.
About Me
Total Pageviews
Popular Posts
-
കർണ്ണൻ സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളർന്ന് അവസാനം സ്വന്തം അനുജൻറെ അമ്പുകൾ കൊണ്ട് തന്നെ വീരമൃത്യു വരിക്കേണ്ടി വന്ന മഹ...
-
നഷ്ട്ടപ്രണയം അഗാധമായ നീലിമയിൽ- മിഴിരണ്ടും പിടച്ചു വിഹരിക്കുന്ന സുസ്മേരവരദനായ ആ കാമുകൻ, ചലിക്കുന്ന മായാചിറകുകൾക്കിടയിൽ ഒളിപ്പിച്ച...
-
മാലാഖ നിറവാർന്ന ആ ചിരിയിതളുകളിൽ- സ്നേഹത്തിന്റെ കരുതൽ നീ മൂടിവെച്ചു. യാതൊരു തുണയുമിലാത്ത വെള്ളിവെളിച്ചത്തിൽ- ഞാനെന്നെ തന്നെ തിരയുക...
-
കനലുകൾ ജനാലകൾക്കപ്പുറത്ത് നിന്നെയും ഓർത്തു- ഒരായിരം യുഗം തപസ്സനുഷ്ഠിക്കുവാൻ- ഞാൻ ഒരുക്കമായിരുന്നുവെന്ന്, നീ അറിഞ്ഞിരുന്നിലേ.....
-
തിരിച്ചറിവ് ഒരുനാളും തീരാത്ത എൻറെ പ്രതീക്ഷകളും, ഒരുനാളും മായാത്ത നിൻറെ ഓർമ്മകളും, ഊഴമെടുത്ത് എന്നെ ആക്രമിക്കുമ്പോൾ- ഞാനറിഞ്...
Categories
Images
Google.com Images
Zabin pathath photography
