പ്രത്യാശ
പാതിരാ പൂവായി വീണ്ടും-
എന്നുള്ളിൽ അലിയാൻ മൗനം.
അങ്ങകലെ ഏതോ വിണ്ണിൽ,
നോവായി നീ പെയ്യും നിനവിൽ
അറിയാതെൻ മനം നിറയെ നീ
നിറകുമ്പിൾ മധുവായി പൊഴിയൂ...
ഏതേതോ സുകൃതം പോലേ
കണ്‍മുന്നിൽ പുതുമഴയായി..
നറുപൂവിൻ ഇതളായി മെല്ലെ
കണ്‍ചിമ്മി കനവുകൾ ഓതി,
അന്നെന്റെ നിശ്വാസത്തിൽ-
അഴകിന്റെ മുകുളം നിറച്ചു.
ആശകൾ പ്രത്യാശകളാക്കി,
ആ മോഹങ്ങൾ എൻ ജീവനിലലിയിച്ചു.
ഓരോ കാല്പാടുകളും ഓരോ വചസ്സുകളും,
ലക്‌ഷ്യം നീ മാത്രമാണെന്ന് മനസ്സിൽ ഉറപ്പിച്ചു
ഓരോ തിരിയും എരിഞ്ഞണയുന്നത്-
നിന്നിലേക്കാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
നിൻ ധ്വനികളിൽ മന്ത്ര സ്പർശമേൽക്കാതെ
ഒരു നാളും നിൻ ഇതളുകൾ വാടാതെ
ഞാനണയും നിനക്കായ് എന്നും.......
0 comments :
Post a Comment