അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

Sunday, 27 December 2015

നിന്നിൽ ഞാൻ കണ്ടത് 
നിൻ കണ്ണുകളിൽ ഞാൻ കണ്ടത് 
സ്നേഹത്തിന്റെ നിറവോ?
അതോ കണ്ണുനീരിന്റെ കനവോ?
നിൻ മൊഴിയിൽ അലിഞ്ഞിരുന്നത് 
സന്തോഷത്തിന്റെ ദുന്ദുഭിയോ?
അതോ വേദനയുടെ കനൽ നാളമോ?
രാത്രിയുടെ യാമങ്ങള്ളിൽ നീ തന്നത്-
പ്രണയിനിയുടെ തൂവൽ സ്പർഷമോ 
അതോ അന്ധകാരങ്ങള്ളിൽ നിന്നുള്ള 
അഭയ സാന്ത്വനമോ?
ആ നെഞ്ചിടിപ്പിൽ നിനച്ചത് 
നിന്നിൽ ആവിർഭവിക്കുന്ന 
എന്റെ ജീവന്റെ മുകുളത്തിലോ?
അതോ നിന്റെ കിനവുകള്ളിൽ-
നീ തീർത്ത പറുദീസയോ.........
Share:

0 comments :

Post a Comment

Copyright © 2025 The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com