അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

Monday, 28 December 2015

Poem

ഇരുപതാം നൂറ്റാണ്ട് 
പല തവണ തിരിച്ചും മറിച്ചും ആലോചിച്ചു 
ഓർമയുടെ അഗാധമായ തട്ടിൽ-
ഞാൻ പരിശോദ്ധിച്ചു.
എവിടെയോ എന്തോ ഒന്ന്. 
അന്നാ രാത്രി തികഞ്ഞ ഇരുട്ടിൽ 
ആ നിലാവ്  എന്നിലേക്ക് ചൊരിഞ്ഞു.
അതിൽ നിന്ന് വേണ്ടുവോളം നുകരാൻ 
മനസ്സ് എന്നെ മാടിവിളിച്ചു.
അതുവരെ അരങ്ങിൽ നിന്ന ഞാൻ 
പതുക്കെ അണിയറയിലേക്ക് നീങ്ങാൻ തുടങ്ങി.
നിന്റെ നിഷ്കളങ്കത എന്റെ മനസ്സിനെ-
മുഴുവനായും സ്പർശിച്ചു.
ഇല കുമ്പിളിൽ പരിപാലിക്കപെട്ട-
മഴത്തുള്ളിപോലെ
എന്നിൽ ആ മോഹം കുന്നുകൂടി.
എന്നാൽ വിനയത്തിന്റെ ആ മൂർത്തിമഭാവം
ജീവനെ നിയന്ത്രിച്ചു.
മനസ്സിലുണ്ടായ മറ്റെല്ലാം മാഞ്ഞുപൊയി,
തൂവെള്ളയായ മനസ്സിൽ ഒരു തുള്ളി-
രക്തം അടർന്നു വീണു. 
Share:

0 comments :

Post a Comment

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com