കാത്തിരിപ്പ്
ഇന്ധനം നിറയ്ക്കാത്ത-
വണ്ടിക്ക് സമാനമാണെൻ ജീവിതം.
നിൻ നറുചിരി മതി
എൻ കൈകാലുകളിൽ ബന്ധിച്ചിരിക്കുന്ന-
നൈരാശ്യത്തിന്റെ-
ചങ്ങലകൾ പൊട്ടിച്ചെറിയാൻ.
നിൻ തേനൂറുന്ന ഒരു വാക്കുമതി,
എൻ മനസ്സിലെ മുറിവുണങ്ങാൻ.
നിന്നെ കാണാത്ത ഓരോ ദിനവും,
നിന്നെ കേൾക്കാത്ത ഓരോ നിമിഷവും,
ഞാനിവിടെ നീറി നീറി ജീവിക്കുകയാണ്
വിധിയാകുന്ന വേട്ടാളൻ
എൻ ശരീരത്തിൽ നോവിന്റെ
അമ്പുകൾ തൊടുക്കുമ്പോൾ-
പൊന്നേ... നീയറിയുക,
നീയാണ് എന്റെ കവചം
നീയാണ് എന്റെ ഊർജം
എന്റെ തേങ്ങൽ നീ കേൾക്കുന്നിലേ
എന്നെ നീ അറിയുന്നില്ലേ
0 comments :
Post a Comment