വിരാമം
വിടചോല്ലുമീ നറുസന്ധ്യതൻ-
പ്രഭയോടൊന്നിച്ച് വിടവാങ്ങുന്നു,
എൻ ആശകളും മോഹങ്ങളും.
എല്ലാ പ്രതീക്ഷകൾക്കും
നിത്യമായി വിരാമമർപ്പിച്ച്
അങ്ങകലെ ആ തേജസ്വരൂപം
കടലിലേക്കമരുന്നു.
ജീവിതമേലായ്പ്പോഴും ഇങ്ങനെയാണ്
അതാരുടെയും തെറ്റല്ല മറിച്ച്-
ഒരു നൊമ്പര യാഥാസ്ഥികതയാണ്.
വേദനയിൽ നിന്നുയരുന്ന
വികാരവിഹായസ്സിൻ വാക്കുകൾ......
കൗമാരമാകുന്ന കാലത്തെ കുതിപ്പുകൾ
പ്രണയതേരേറി വരുന്ന
യുവമനസ്സുകളുടെ ഇരമ്പൽ
അങ്ങനെയെല്ലാം ആ പ്രഭയോടോന്നിച്ച്
0 comments :
Post a Comment