എൻ വികാരങ്ങളെ നിയന്ത്രിച്ചത്
ജ്വലിച്ചടങ്ങുന്ന നിൻ യൗവനമോ
അതോ എരിഞ്ഞടങ്ങുന്ന എൻ കാമമോ....
നിയന്ത്രിക്കാൻ കഴിയാത്തവിധം
മനസ്സ് അലയുന്നു ഒരു ഭ്രാന്തനെ പോലെ.
അലച്ചിലിനിടെ പലതും നഷ്ട്ടപ്പെടുത്തി.
കണ്ണുകളിലെ ജ്വലനം അണയാൻ തുടങ്ങി
നേരിയ വെളിച്ചം പോലും അസ്വസ്ഥമായി.
സ്വന്തവും ബന്ധവും വിട പറഞ്ഞു.
ഓരോ വാക്കും, ഓരോ നോക്കും,
ലക്ഷ്യമേതെന്ന് അറിയാതെ-
പാതിവഴിയിൽ കുഴിച്ചുമൂടി.
കരഞ്ഞു കളഞ്ഞ കണ്ണുനീരുകൾ കഥകളായി.
പാഴ്ജന്മങ്ങളുടെ തീരാ നൊമ്പരത്തിന്റെ കഥ
ഏല്ലാം ഒടുവിലായി ചെന്നണയുന്നത്-
ദീപ്തമായ ആ വിടപറച്ചിലിലാണ്.
പിടയ്ക്കുന്ന നെഞ്ചും മിടിക്കുന്ന ഹൃദയവും
ആ മുഹൂർത്തത്തിൽ നിശ്ചലമാകും.
ഭാവിയുടെ തീരാ നൊമ്പരങ്ങൾ-
നയങ്ങളുടെ അന്തരാളങ്ങള്ളിൽ നടനമാടുന്നു.
ഒരു പാഴ്ജന്മം അവിടെ ജനിക്കുന്നു.
We can choose to change...
ReplyDelete