അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

Friday, 11 December 2015

നിറക്കൂട്ട്
സ്നേഹാർദ്രമാം നിൻ മൊഴിയിതളുകൾ,
അലിഞ്ഞിറങ്ങിയത് എരിഞ്ഞമരുന്ന-
എൻ യൗവനത്തിലായിരുന്നു.
ദീപ്തമായ നയനങ്ങള്ളിലെ ജ്വലനം,
എനിക്കേകിയത് തിരിച്ചു വരുവാനുള്ള
അതിശക്തമായ വെല്ലുവിളിയായിരുന്നു.
കത്തിപടർന്ന എൻ ഹൃദയത്തിലേക്ക്
നീ നിന്നെ തന്നെ നീട്ടി.
എല്ലാം മറച്ചുവെക്കുന്ന മനസ്സ്-
എൻ കാതിൽ മൂള്ളിയത്
ഒരു നാളും മങ്ങി മാഞ്ഞുപോകാത്ത
സൗഹൃദത്തിൻറെ നിറക്കൂട്ടുകളെ കുറിച്ചായിരുന്നു.
നിറക്കൂട്ടിൽ ചാലിച്ച-
നിൻ ആശകളും പ്രതീക്ഷകളും
എൻ മനസ്സിലേക്ക് ആവാഹിച്ചു.
എൻ ജീവനിലേറ്റിയ നിറങ്ങലെല്ലം,
ഞാൻ വരച്ച എൻറെതായ-
ലോകത്തിന് മോടിക്കൂട്ടി.
ലോകത്തിലേക്ക് മനസ്സ് കൊണ്ട് വരവേറ്റത്
നിന്നെ മാത്രമായിരുന്നു.
കാരണം നിറങ്ങളെല്ലാം
നീ എനിക്കു മുമ്പേ ചാലിച്ചതായിരുന്നു.

Share:

0 comments :

Post a Comment

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com