കാലം
കാലത്തിന്റെ പൂർണ്ണതയിൽ
നിന്നെ എനിക്ക് നഷ്‌ടമായി.
നിൻ പ്രണയാങ്കുരമാം തേങ്ങൽ
എന്റെ കാതോരം അറിയുന്നു.
സ്നേഹനിർഭരമാം നിൻ വാക്കുകളിൽ
എന്റെ ഹൃദയം അലിയുന്നു.
പക്ഷെ എൻറെ കർമ്മങ്ങള്ളിൽ നിന്നും
മനസ്സറിയാതെ ഞാനകലുന്നു.
ഒരു നാളും മായാത്ത മൂവന്തിതൻ
ഗദ്ഗദമാം ചുകപ്പ്
എൻ മാനസത്തിൽ നിറഞ്ഞാടുന്നു.
മരുഭൂമിയിലെ കള്ളിമുൾചെടിപോലെ
നിൻ സ്നേഹത്തിനായി ഞാൻ ദാഹിക്കുന്നു
എത്ര കാലാന്തരങ്ങൾ പിന്നീടണം
0 comments :
Post a Comment