മനസ്സറിയാതെ
അറിയാതെ ഒഴുകിയ ഒരു -
സ്നേഹാർദ്ര തീരത്തിൽ
ഏകാന്തത എന്ന അനന്ത ഭാവം
അടിച്ചേൽപ്പിച്ച് നീയെങ്ങൊ മാഞ്ഞു.
ചക്രവാളത്തിന്റെ അസ്തമന കിരണങ്ങൾ
ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികളെ
തഴുകാതെ ഇരുട്ടിലെങ്ങൊ മറഞ്ഞു
മനതാരിൽ മൊട്ടിട്ട ആ-
ദിവ്യമായ നറുപുഷ്പ്പം നീ തന്നെയോ
അതോ കാലച്ചക്ക്രതതിനിടയിൽ-
പറന്നു വന്ന സ്നേഹനോമ്പരമോ........
ഒരു മാത്രയകലെ നിന്ന് നീ-
അന്നവസാനമായ് വിടചൊല്ലിയപ്പോൾ
അറിഞ്ഞിരുന്നില്ല എന്റെ വികാരങ്ങൾ
നിന്റെ തെളിനീരില്ലായിരുന്നു ആവിർഭവിച്ചതെന്നു.
യുഗാന്ത്യം വരെ കൂട്ടിനണയും എന്ന
നിന്റെ വാഗ്ദാനതിന്റെ വിശ്വാസം
നീ തന്നെ അണച്ചു
സ്നേഹത്തിന്റെ വിചിത്രമായ
കുരുക്കഴിയിൽ എന്നെ വലിച്ചെറിഞ്ഞ്
നീ വാന മേഘങ്ങളിൽ ചിറകടിച്ചുയ്യിർന്നു
മനസ്സറിയാതെ ഞാൻ നിറഞ്ഞാടിയത്
ആരോ സൃഷ്‌ടിച്ച കളിത്തട്ടകത്തിൽ ആയിരുന്നു
ഒടുവിൽ പിറകൊട്ട് നോക്കിയപ്പോൾ
ചോര നീരാക്കി പണിതുയർത്തിയതെലാം
വികൃതമാണെന്ന് ബോദ്ധ്യപ്പെട്ടു..........
0 comments :
Post a Comment