അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

Monday, 7 December 2015

പ്രയാണം 
അരികിലായി അണഞ്ഞ മാത്രയിൽ തന്നെ- 
ആ കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. 
സ്നേഹാർദ്രമാം ആ മൊഴികളിൽ 
നിറഞ്ഞു തുളുമ്പിയ വാത്സല്യം 
എൻ ജീവനിൽ പുതുമഴയായി.
എന്നിലെ ഓരോ ധ്വനികളും 
ആ ചുണ്ടിലെ പുഞ്ചിരിയായി വിടർന്നു.
ദീപ്തമായ കാഴ്ച്ചപ്പാടുകളിൽ ജ്വലിക്കുന്നതും 
തന്റെ മോഹങ്ങൾക്ക് ചിറകുമുളപ്പിക്കുന്നതും
എന്നിലെ കാഴ്ചക്കാരന് നവ്യാനുഭൂതിയായി.
ദൃഡമായ  ആ പ്രയാണത്തിൽ 
മുന്നോട്ടുള്ള ചുവടുവെപ്പിൽ 
ആരും കൊതിച്ചു പോകുന്ന  ഒരു അഭിലാഷമുണ്ട് ,
ആ  കൈയും പിടിച്ചു  കൂടെ വരുവാൻ. 
രക്ത ബന്ധങ്ങള്ളോ, ശിഷ്ട്ട ബന്ധനങ്ങള്ളോ അല്ല 
നമ്മുടെ സ്നേഹത്തിന്റെ പവിത്രത 
എന്നുള്ളിൽ പുനർജനിച്ച 
ആദിതാളത്തിന്റെ വർണ്ണങ്ങൾ
എനിക്കു മുമ്പേ ആ മനസ്സിൽ 
കുറിച്ചതായിരുന്നു..............



  

  
Share:

4 comments :

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com