Saturday, 30 January 2016
മനുഷ്യൻ
ജീവിതം ജീവിച്ചു തീർക്കാനായതുകൊണ്ട്
ഞാൻ നിർത്താതെ ഓടികൊണ്ടിരുന്നു.
എന്നെ പിടിച്ചു നിർത്താൻ ഒരു-
പ്രപഞ്ച ശക്തിക്കും സാധ്യമായില്ല
കാടും മലയും അരുവിയും കടന്ന്-
ലക്ഷ്യമേതെന്നറിയാതെ ഞാൻ ഓടി .
എന്തൊക്കെയോ പിറകിൽ കൂടുന്നുണ്ട്
അതൊന്നും കാര്യമാക്കാതെ ഞാൻ കുതിച്ചു.
ഒടുവിൽ മങ്ങിയ പുകപടലങ്ങള്ളിൽ,
ആ ദിവ്യ രൂപത്തെ ആദ്യവും-
അന്ത്യവുമായി ദർശിച്ചു.
അദ്ദേഹം മൊഴിഞ്ഞു "എല്ലാം അവസാനിച്ചു"
എന്റെ പ്രയാണം അങ്ങനെ പൂർത്തിയായി.
പുതിയ കാലചക്ക്രം എന്നിൽ ആരംഭിച്ചു.
എന്നിൽ രൂപ പരിവർത്തനമുണ്ടായി.........
Monday, 25 January 2016
അനർഘ സ്നേഹം
മുള്ളുകളാൽ തീർത്ത വേലിക്കകത്ത്
മന്ത്ര സ്പർശമേൽക്കാതെ
ആ സുന്ദരസായൂജ്യത്തെ-
വേരുകൾ പരിപാലിച്ചു.
ചുവന്നു തുടുത്ത കവിളുകളും
തൂമയേഴുന്ന ശോഭയും
നീയാം സുന്ദര കുസുമത്തെ
വിഭിനമാക്കി......
മഴ ചാറ്റൽ നിൻ മേനിയിൽ തൊട്ടുരുമുമ്പോൾ
ആടിയുലയുന്ന നിൻ മേനിയെ-
വൈകാരിക തലത്തിൽ-
വാക്കുകളൾക്ക് ഉൾക്കൊള്ളാനാകില്ല.
നിനക്കായി അണഞ്ഞ -
മൂന്നു സ്നേഹനാളങ്ങളുണ്ട്
ഏതു വെളിച്ചമാണ്
നീ മോഹിക്കുന്നത്?
നിനക്ക് രക്ഷാവലയം തീർത്ത മുള്ളുകളോ ?
നിൻ സുഖമുള്ള ചൂടു കൊതിക്കുന്ന കരി വണ്ടിനെയോ ?
അതോ സ്നേഹം കൊതിച്ച് -
നിൻ ശ്വാസമായി അലിഞ്ഞ മന്ദമാരുതനെയോ ?
നിൻ ചുടുചുംബനം-
ഏതു കാറ്റാണ് കൊതിക്കാത്തത്...
നിൻ മൊഴിയിതളുകളിൽ-
ഏതു മോഹങ്ങളാണ് അലിയാത്തത്.
ഏതു പുരുഷനാണ്-
സ്ത്രീയെ ആഗ്രഹിക്കാത്തത് ?
ഏതു സ്ത്രീയാണ്-
Friday, 15 January 2016
നഷ്ട്ടപ്രണയം
അഗാധമായ നീലിമയിൽ-
മിഴിരണ്ടും പിടച്ചു വിഹരിക്കുന്ന
സുസ്മേരവരദനായ ആ കാമുകൻ,
ചലിക്കുന്ന മായാചിറകുകൾക്കിടയിൽ
ഒളിപ്പിച്ച മാന്ത്രികച്ചരട്
തൻറെ പ്രാണപ്രേയസിയെ-
അണിയിക്കാനായി
വിഘാതമായ ബന്ധനങ്ങൾക്കിടയിലൂടെ
ഉഴറുകയാണ്.
തൻറെ പ്രണയിനിയോട്
പറയാൻ മറന്ന ആ ധ്വനി ,
ആ ചരടിൽ ആവാഹിച്ചിരുന്നു.
വിഘടിച്ചു നില്ക്കുന്നതിനെ പിഴുതെറിഞ്ഞ്
തൻറെ പ്രാണനായികയുടെ-
കണ്ണുകളിലേക്ക് അണയുകയായിരുന്നു.
പ്രേമപരവശ്യയായ കാമുകി നയനങ്ങളണച്ചു ,
തൻറെ നൽപ്രിയനുടെ സ്നേഹചുംബനത്തിനായി.
വികാര നിർഭരമായ ആ ഒത്തുചേരലിന്
തെല്ലകലം മാത്രം അവശേഷിക്കെ-
പ്രിയതമയുടെ പ്രണയശ്വാസത്തിനായി
ദാഹിച്ച ആ ചുണ്ടുകൾ പിടഞ്ഞു.
ഒരു നേരിയ ഞെരുക്കം മാത്രം സമ്മാനിച്ച്,
അവൻ വിടവാങ്ങുകയായിരുന്നു
വിധിയാകുന്ന കരിനിഴൽ,
കാല ചക്ക്രത്തിൻറെ പ്രയാണത്തിൽ,
ഈ ജീവനെയും ബലിയർപ്പിച്ചു.
മൃത്യുവിനൻറെ കുരുക്കഴിയിൽ നിന്നും
അവൻ ആ താലിചരട് നെഞ്ചോടുചേർത്തു.
പ്രണയിനിയുടെ കണ്ണുനീർ-
നിറമില്ലാത്ത രക്തത്തുള്ളികളായി അടർന്നു വീണു
നഷ്ട്ടപ്രണയത്തിൻറെ ആ മായത്തുള്ളികൾ
പവിഴപുറ്റുകളായി പരിണമിച്ചു..........
Friday, 8 January 2016
ഓർമ്മകൾ
കാലത്തിൻറെ നിറവിൽ
ഓരോന്നായി പൊഴിഞ്ഞകന്നു.
വേദനയുടെ കരിനിഴൽ പാടുകൾ,
മായിച്ചാലും മായാത്ത പ്രതിഫലനങ്ങൾ,
സ്നേഹത്തിനായി ദാഹിച്ച രാവുകൾ-
ഒരു കൈ അകലത്തായി നഷ്ട്ടപെട്ട-
നൂറായിരം സ്വപ്നങ്ങൾ.
അറ്റുപോയ ഒരുപിടി മോഹങ്ങൾ.
പ്രാണൻറെ തുമ്പിലായി-
ഇറ്റിറ്റു നീറുന്ന ചുടുരക്തകണികകൾ
ഹൃദയത്തിൻ കൈപ്പിടിയിൽ നിന്ന്
അറിയാതെ അകന്നു പോയ
ആ ചിരിയുടെ മാസ്മരികത,
അണയാത്ത നോവിൻറെ
മുറിപാടുകളെല്ലാം-
എൻ നഷ്ട്ടവസന്തത്തിൻറെ-
തീരാ ഓർമ്മകളായി പരിണമിക്കുന്നു.
പരിണാമം പ്രാപിച്ച അവ-
മനസ്സിൻറെ മായവലയങ്ങളിൽ
ഓർമ്മകളെ പുനർജീവിപ്പിക്കുന്നു.......
About Me
Total Pageviews
Popular Posts
-
മാലാഖ നിറവാർന്ന ആ ചിരിയിതളുകളിൽ- സ്നേഹത്തിന്റെ കരുതൽ നീ മൂടിവെച്ചു. യാതൊരു തുണയുമിലാത്ത വെള്ളിവെളിച്ചത്തിൽ- ഞാനെന്നെ തന്നെ തിരയുക...
-
പരാജയപ്പെട്ട ചിന്തകൾ പരാജയങ്ങൾക്കും അപമാനങ്ങൾക്കും നടുവിൽ, അറിയാതെ പകച്ചുപോയ ഞാൻ- വ്യക്തിഹത്യക്ക് മുതിർന്ന എൻ്റെ ചിന്തകളെ, പുച...
-
സ്വപ്നം (ഭാഗം -1) മധുരസ്വപ്നങ്ങളിൽ മുഴുകി പതിവുപോലെ അവൻ അവൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതൊരു വസന്തകാലമായിരുന്നു. ഇലകൾ തളി...
Categories
Images
Google.com Images
Zabin pathath photography