Sunday, 30 October 2016
മാലാഖ
നിറവാർന്ന ആ ചിരിയിതളുകളിൽ-
സ്നേഹത്തിന്റെ കരുതൽ നീ മൂടിവെച്ചു.
യാതൊരു തുണയുമിലാത്ത വെള്ളിവെളിച്ചത്തിൽ-
ഞാനെന്നെ തന്നെ തിരയുകയായിരുന്നു.
സൗമ്യമാർന്ന നിൻ ഇടപെടലുകളായിരുന്നു-
എന്നെ നേർവഴിയിൽ നയിച്ചത്.
മുന്നോട്ടുള്ള യാത്രയിൽ പകച്ചുനിന്നപ്പോൾ-
നിന്റെ കരങ്ങളായിരുന്നു എന്നെ പിടിച്ചുയർത്തിയത്.
ഉന്നതങ്ങളിലേക്ക് കുതിക്കാനായി-
നീയാണെനിക്ക് ഇന്ധനം പകർന്നത്.
സ്നേഹത്തിന്റെ മഹനീയത എനിക്കുനേരെ നീട്ടിയ-
എന്റെ പ്രിയപ്പെട്ട മാലാഖയാണ് നീ.
നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി,
അന്ധകാരവീചികളിലെ സാന്ത്വനമായി.
About Me
Total Pageviews
Popular Posts
-
പരാജയപ്പെട്ട ചിന്തകൾ പരാജയങ്ങൾക്കും അപമാനങ്ങൾക്കും നടുവിൽ, അറിയാതെ പകച്ചുപോയ ഞാൻ- വ്യക്തിഹത്യക്ക് മുതിർന്ന എൻ്റെ ചിന്തകളെ, പുച...
-
മാലാഖ നിറവാർന്ന ആ ചിരിയിതളുകളിൽ- സ്നേഹത്തിന്റെ കരുതൽ നീ മൂടിവെച്ചു. യാതൊരു തുണയുമിലാത്ത വെള്ളിവെളിച്ചത്തിൽ- ഞാനെന്നെ തന്നെ തിരയുക...
-
കർണ്ണൻ സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളർന്ന് അവസാനം സ്വന്തം അനുജൻറെ അമ്പുകൾ കൊണ്ട് തന്നെ വീരമൃത്യു വരിക്കേണ്ടി വന്ന മഹ...
-
കനലുകൾ ജനാലകൾക്കപ്പുറത്ത് നിന്നെയും ഓർത്തു- ഒരായിരം യുഗം തപസ്സനുഷ്ഠിക്കുവാൻ- ഞാൻ ഒരുക്കമായിരുന്നുവെന്ന്, നീ അറിഞ്ഞിരുന്നിലേ.....
-
സ്നേഹം മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ച എന്നോട് ഒരാൾ ഒരു ചോദ്യം ചോദിച്ചു, ജീവിതത്തിൽ ആരെയാണ് ആത്മാർത്ഥമായി സ്നേഹിക്കേണ്ടത്, ന...
Categories
Images
Google.com Images
Zabin pathath photography
