അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

  • കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ...........

  • മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി

  • കരഞ്ഞു കളഞ്ഞ കണ്ണുനീരുകൾ കഥകളായി.പാഴ്ജന്മങ്ങളുടെ തീരാ നൊമ്പരത്തിന്റെ കഥ

  • എന്നുള്ളിൽ പുനർജനിച്ച ആദിതാളത്തിന്റെ വർണ്ണങ്ങൾ എനിക്കു മുമ്പേ ആ മനസ്സിൽ കുറിച്ചതായിരുന്നു..............

  • നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി, അന്ധകാരവീചികളിലെ സാന്ത്വനമായി.;

Friday, 6 March 2020

Poem

പരാജയപ്പെട്ട ചിന്തകൾ  പരാജയങ്ങൾക്കും അപമാനങ്ങൾക്കും നടുവിൽ, അറിയാതെ പകച്ചുപോയ ഞാൻ- വ്യക്തിഹത്യക്ക് മുതിർന്ന എൻ്റെ ചിന്തകളെ, പുച്ഛത്തോടെ നോക്കി അട്ടഹസിച്ചു. എന്തിനെന്നറിയാതെ ഹൃദയം പകുത്തുകൊടുത്ത- ആ പുഞ്ചിരിയുടെ കാതലിന്  എന്നെ വഹിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നില്ല  ധൂളിയായി...
Share:

Saturday, 22 September 2018

Poem

വെറുപ്പ്  എൻ്റെ പ്രതിഷേധത്തിൻറെ ജ്വാലകൾ- നിന്നെ വിഴുങ്ങുമെന്ന മിഥ്യാധാരണ എൻ്റെ ഇച്ഛാശക്തിക്ക് തോന്നിയ- വെറും തെറ്റിദ്ധാരണയാന്നെന്ന്  കാലം വൈകാതെ തന്നെ- എന്നെ ബോധ്യപ്പെടുത്തി. എൻ്റെ പ്രയാണം നിന്നിലേക്കുള്ള- കാൽവെപ്പുകളാണെന്ന എൻ്റെ അഹങ്കാരത്തിന്  തീവ്രമായ നിൻറെ അവഗണന  മറുപടിയായി...
Share:

Tuesday, 18 September 2018

Poem

കനലുകൾ   ജനാലകൾക്കപ്പുറത്ത്  നിന്നെയും ഓർത്തു- ഒരായിരം യുഗം തപസ്സനുഷ്ഠിക്കുവാൻ- ഞാൻ ഒരുക്കമായിരുന്നുവെന്ന്, നീ അറിഞ്ഞിരുന്നിലേ.... കനലെരിയുന്ന എൻ  മനതാരിൽ- നിന്റെ സ്പർശനവും സാമീപ്യവും-  അത്രമേൽ സാന്ത്വനമായത്, നീ ഓർക്കുന്നില്ലേ.... പരസ്പരം പങ്കുവെച്ച ആ സ്വപ്നങ്ങൾക്കു- തൂവൽ...
Share:

Friday, 7 September 2018

Short Story

സ്നേഹം മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ച എന്നോട് ഒരാൾ ഒരു ചോദ്യം ചോദിച്ചു, ജീവിതത്തിൽ ആരെയാണ് ആത്മാർത്ഥമായി സ്നേഹിക്കേണ്ടത്, നമ്മളെ ആഗ്രഹിക്കുന്നവരെയോ  അതോ നമ്മൾ ആഗ്രഹിക്കുന്നവരെയോ? ഈ ചോദ്യത്തിനു മുമ്പിൽ ഞാൻ അല്പമൊന്നുമല്ല പതറി നിന്നത്. ഇതിനൊരുത്തരം നാളെ തരാമെന്ന് പറഞ്ഞ് ഞാൻ പിറകോട്ടു...
Share:

Saturday, 13 January 2018

Poem

തിരിച്ചറിവ് ഒരുനാളും തീരാത്ത എൻറെ പ്രതീക്ഷകളും, ഒരുനാളും മായാത്ത നിൻറെ ഓർമ്മകളും, ഊഴമെടുത്ത് എന്നെ ആക്രമിക്കുമ്പോൾ- ഞാനറിഞ്ഞിരുന്നില്ല, എൻറെ കരുത്തിനെക്കുറിച്ച്. നിലതെറ്റിയ ഭ്രാന്തനെപ്പോലെ അലഞ്ഞപ്പോഴും, നേരിൻറെ നോവ് ആവുവോളം  അനുഭവിച്ചപ്പോഴും, എൻറെ ജീവൻ എൻറെ...
Share:

Saturday, 10 June 2017

Poem

ദേവത കളമൊഴിഞ്ഞ സദസ്സിൽ, കോമാളിയുടെ വേഷം കെട്ടി- ഓർമ്മകളെ നെഞ്ചോടുചേർത്തു- അവൻ നിറഞ്ഞാടി. ആട്ടം കണ്ട് കൈയടിക്കാൻ- അവനാരുമുണ്ടായിരുന്നില്ല . കൂടെനിന്നവയെയെല്ലാം കാലം- എന്നേ പറിച്ചുമാറ്റിയിരുന്നു. ഭാവനാലോകത്ത് അവൻ ബന്ധിപ്പിച്ച- ഓരോ നൂൽകെട്ടുകളും, ബന്ധനങ്ങൾ മാത്രമാണെന്ന്- ജീവിതം...
Share:

Tuesday, 13 December 2016

Poem

മനുഷ്യൻ മനുഷ്യന്റെ ആത്യന്തിക ധർമ്മമെന്ത് എന്നത് പ്രവചനാതീതമായ ഒരു വസ്തുതയാണ്. കാലചക്രത്തിന്റെ യവനികകൾ ഓരോന്നായി പിന്നോട്ട് മറിച്ച്  പരിശോദ്ധിച്ചാൽ പ്രകടമാകുന്നത്, തന്റെ ഇണയെ കണ്ടെത്തി, അവളിൽ ലയിച്ച് പ്രപഞ്ചം സൃഷ്ട്ടിച്ച ദൈവത്തിന് കൂട്ടായി സൃഷ്ടികർമ്മത്തിൽ പങ്കാളികളാകുന്ന...
Share:

Sunday, 27 November 2016

Story

സ്വപ്‌നം (ഭാഗം -1)    മധുരസ്വപ്നങ്ങളിൽ മുഴുകി പതിവുപോലെ അവൻ അവൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതൊരു വസന്തകാലമായിരുന്നു. ഇലകൾ തളിർത്തു തമ്മിൽ തമ്മിൽ സല്ലപിക്കുകയായിരുന്നു. ആ സുന്ദര പ്രഭാതത്തിൽ അവളുടെ പാദസ്പർശം ദൂരെ നിന്ന് തന്നെ അവന് അനുഭവപ്പെട്ടു. അവന്റെ വികാരഭവങ്ങളിൽ കൊതി തോന്നിയ മന്ദമാരുതൻ...
Share:

Sunday, 30 October 2016

Poem

മാലാഖ  നിറവാർന്ന ആ ചിരിയിതളുകളിൽ- സ്നേഹത്തിന്റെ കരുതൽ നീ മൂടിവെച്ചു. യാതൊരു തുണയുമിലാത്ത വെള്ളിവെളിച്ചത്തിൽ- ഞാനെന്നെ തന്നെ തിരയുകയായിരുന്നു. സൗമ്യമാർന്ന നിൻ ഇടപെടലുകളായിരുന്നു- എന്നെ നേർവഴിയിൽ നയിച്ചത്. മുന്നോട്ടുള്ള യാത്രയിൽ പകച്ചുനിന്നപ്പോൾ- നിന്റെ കരങ്ങളായിരുന്നു എന്നെ പിടിച്ചുയർത്തിയത്. ഉന്നതങ്ങളിലേക്ക്...
Share:

Monday, 26 September 2016

Poem

ഇ-ലോകം പുതിയ താളുകളിൽ കഥ പുനഃരുദ്ധരിച്ചു. നിറഞ്ഞ മനസ്സും പുതിയ ചിന്തകളുമായി, സർവ്വ ബന്ധനങ്ങളെയും പിഴുതെറിഞ്ഞ്, പരാജയപ്പെട്ട മണ്ണിൽ തന്നെ അവൻ അവതരിച്ചു. വിരൽ തുമ്പിൽ മായാലോകം തീർക്കുന്ന- മന്ത്രവാദികളെ അവൻ കണ്ടു. നാവിൻ തുമ്പിൽ നിന്ന് വീഴുന്ന- ഓരോ വാക്കിനും പുതുഭാവം കൽപ്പിക്കുന്ന, കഥയെഴുത്തുകാരെ...
Share:

Wednesday, 10 August 2016

Poem

കളിക്കാർക്കിടയിൽ  പ്രായത്തിന്റെ ചാപല്യങ്ങൾ കണക്കിലെടുത്തപ്പോൾ   ഞാനറിഞ്ഞിരുന്നില്ല ഞാൻ കളിക്കാർക്കിടയിലായിരുന്നുവെന്ന്. ഓരോ തെറ്റുകളും അവസാനിച്ചിരുന്നത് - ഓരോ ജഡിക സുഖങ്ങളിലായിരുന്നു. വ്യാഖ്യാനങ്ങൾക്കതീതമായ ആ തെറ്റുകളുടെ ഭാവം- ആഗ്രഹങ്ങളുടെ അതിതീവ്രമായ പ്രവാഹശേഷിയിലലിഞ്ഞിരുന്നു. എന്നിലെ...
Share:

Saturday, 18 June 2016

Poem

ലോഹം  കാലം പുതിയ അദ്ധ്യായങ്ങളെഴുതി. മൺമറഞ്ഞു പോയ എന്റെ പരാജയങ്ങളും വഴുതിയകന്ന എന്റെ ബന്ധങ്ങളും, പഴയ അദ്ധ്യായങ്ങള്ളിലെ വചനങ്ങളായി. ജീവനില്ലാത്ത പഴയ പരാതികളും  വെറുക്കപെട്ട ഒരായിരം അവസരങ്ങളും  പാതികുഴിച്ച കല്ലറയിൽ അടക്കപ്പെട്ടു. അറ്റുപോയ എന്റെ ധമനികളിൽ- പ്രതീക്ഷയുടെ...
Share:

Sunday, 22 May 2016

Article

കർണ്ണൻ           സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളർന്ന് അവസാനം സ്വന്തം അനുജൻറെ അമ്പുകൾ കൊണ്ട് തന്നെ വീരമൃത്യു വരിക്കേണ്ടി വന്ന മഹാഭാരത കഥയിലെ ഏറ്റവും ശ്രേഷ്ട്ടനായ കഥാപാത്രത്തെയാണ് ഞാനിവിടെ സ്മരിക്കുന്നത്. അറിവില്ലാത്ത സമയത്ത് കുന്തിദേവിക്ക്...
Share:

Monday, 25 April 2016

Story

പ്രണയം  ഒരിക്കൽ അവൾ അവനോട് ചോദിച്ചു "കൂടെ കാണുവോ  എന്നും?", തെല്ലും ചിന്തിക്കാതെ അവൻ മറുപടി കൊടുത്തു "കൂട്ടിനുണ്ടാവും എന്നും, എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ട്ടവാ". ഈ വാഗ്ദാനത്തിന്റെ നിറവിലാണ് അവൻ അവന്റെ ജീവിതം അവൾക്ക് സമർപ്പിച്ചത്. ഓരോ രാവ് അണയുമ്പോഴും അവളുടെ...
Share:

Copyright © 2025 The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com