Monday, 25 April 2016
പ്രണയം
ഒരിക്കൽ അവൾ അവനോട് ചോദിച്ചു "കൂടെ കാണുവോ എന്നും?", തെല്ലും ചിന്തിക്കാതെ അവൻ മറുപടി കൊടുത്തു "കൂട്ടിനുണ്ടാവും എന്നും, എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ട്ടവാ". ഈ വാഗ്ദാനത്തിന്റെ നിറവിലാണ് അവൻ അവന്റെ ജീവിതം അവൾക്ക് സമർപ്പിച്ചത്. ഓരോ രാവ് അണയുമ്പോഴും അവളുടെ ചിരി കൂടുതൽ ചന്ദസ്സുള്ളതായി മാറി. അവളുടെ മൊഴികളിൽ അവൻ ആയിരം സ്വപ്‌നങ്ങൾ നെയ്തു. ആഗ്രഹങ്ങളുടെ ഒരു പറുദീസ തന്നെ അവൻ കെട്ടിപൊക്കി. ജീവിത ദൗത്യം, അവളിലേക്ക് മാത്രമാകണമെന്ന് മനസ്സിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി . അതിനായി അവനിലെ മായാശക്തികളെ അവൻ ഉറക്കികെടുത്തി. അവന്റെ ലോകം അവളിലേക്ക് മാത്രമായി ചുരുങ്ങി.
നാളുകൾ കഴിഞ്ഞു.....പുതിയ താളുകളിൽ പുതിയ അക്ഷരങ്ങൾ സ്ഥാനം പിടിച്ചു. അവൾക്ക് അവനെ മടുത്ത് തുടങ്ങി. അവളിലെ ആഗ്രഹങ്ങൾക്ക് ഉന്നതങ്ങളിലേക്ക് ചിറകടിച്ചുയരാൻ തോന്നി. അതിന് അവന്റെ സാമിപ്യം അവൾക്ക് അസ്വസ്ഥമായി അനുഭവപെട്ടു. പതിയെ അവൾ അവനെ ഒഴിവാക്കി തുടങ്ങി. എങ്കിലും അവന്റെ ഉള്ളിലെ കനൽ കത്തിയണഞ്ഞില്ല. പ്രണയ പരവശനായി അവൻ അവളെ സമീപിച്ചു. തന്റെ മനസ്സിൽ കുടികൊള്ളുന്ന ആ പ്രണയവചസ്സുകൾ മൊഴിയാൻ അവൻ വെമ്പൽ കൊണ്ടു. പക്ഷെ അവളുടെ കുത്തുവാക്കുകൾ അവനെ പിന്നിലോട്ട് വലിച്ചു. ഒരുപാട് നോവുകൾ ഉള്ളിൽ അടിച്ചമർത്തി കൂട്ടുകാരുടെ നിർബന്ധനത്തിന് വഴങ്ങി അവളെ വെറുതെ വിടാൻ അവൻ തീരുമാനിച്ചു. അങ്ങനെ പ്രത്യക്ഷത്തിൽ ആ ബന്ധം വേർപെട്ടു. പക്ഷെ അവന്റെ മനസ്സിൽ നിന്നും ആ ചിരിയുടെ മാസ്മരികത മായാതെ നിന്നു. തന്നിൽ നിന്നും വേർപെടുത്തി കഴിയാൻ പറ്റാതത ആ സുന്ദരിയുടെ ജീവിതത്തിൽ പിന്നെ അവൻ കടന്നു ചെന്നില്ല.
കാലം അവനെ പരീക്ഷിച്ചു കൊണ്ടിരുന്നു. ദാരുണമായി അവൻ എല്ലാ അവസ്ഥകളിൽ നിന്നും തകർന്നു നിലത്തു വീണു. ഒടുവിൽ ഒരു വീഴ്ച്ചയിൽ അവന് വെളിപാടുണ്ടായി. തന്റെ ഉള്ളിലെ ശക്തികൾ അവനെ നോക്കി പുഞ്ചിരിച്ചു. അവനെ കളിയാക്കി, അവനെ പരിഹസിച്ചു. അവയെല്ലാം അവന്റെ കൈകളിലെക്ക് തിരിച്ചു കയറി. ആ കൈകൾ ചലിച്ചു തുടങ്ങി. നഷ്ട്ടപ്പെട്ടതെല്ലാം അവൻ പൂർവാധികം ശക്തിയോടെ വീണ്ടെടുത്തു. അവനിലെ മായാജാലം അവൻ തിരിച്ചറിഞ്ഞു. ഇവയെല്ലാം അവളോടുള്ള സ്നേഹത്തിൽ നിന്നും ഉദ്ഭവിച്ചതാന്നെന്ന് അവന് ബോദ്ധ്യമുണ്ടായിരുന്നു. അവൻ ഒരിക്കലും അവളെ വെറുത്തില്ല. അവൾ എവിടെയാണെന്ന് അവൻ അന്വേഷിച്ചില്ല. കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ........... (തുടരും ..........................)
Monday, 18 April 2016
Article
പറയാൻ മറന്നത്..........
വിടപറയുന്ന ഈ
വേളയിൽ എന്റെ പ്രിയ ഗുരുനാഥയുടെ ചില സ്മരണകളെ ഞാനിവിടെ കുറിച്ചിടുന്നു.
അനന്തപുരിയിലെ
ജീവിതത്തിനിടെ സ്നേഹം കൊണ്ട് ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ല എന്ന്
തന്നെ പറയാം. അണയാത്ത വെളിച്ചമായെന്നും കത്തിജ്വലിച്ച ആ
പ്രഭാകിരണങ്ങൾ എന്റെ ചിന്താശക്തിയെ മാത്രമല്ല പവിത്രമാക്കിയത്.
മാതൃവാത്സല്യം തുളുംബിയ ആ വചസ്സുകൾ എന്റെ പല തെറ്റായ നിലപാടുകളെയും നവീകൃതമാക്കി. യാതൊന്നും പ്രതീക്ഷിക്കാതെ സ്വന്തം കർത്തവ്യം അതിന്റെ പൂർണ്ണമായ സമർപ്പണത്തിൽ അർപ്പിക്കണമെന്ന് എന്നെ പഠിപ്പിച്ചു. എന്റെ ലക്ഷ്യങ്ങളിലെ വിലങ്ങുതടികളെ ഓരോന്നായി ചൂണ്ടികാണിച്ചു, എന്നിട്ടും ഓരോരോ തെറ്റുകളിലേക്ക് മുങ്ങിതാഴുമ്പോഴും ആ കരങ്ങളാണ് എന്റെ ഉയിർപ്പിനു അടിസ്ഥാനമായത്.
മാതൃവാത്സല്യം തുളുംബിയ ആ വചസ്സുകൾ എന്റെ പല തെറ്റായ നിലപാടുകളെയും നവീകൃതമാക്കി. യാതൊന്നും പ്രതീക്ഷിക്കാതെ സ്വന്തം കർത്തവ്യം അതിന്റെ പൂർണ്ണമായ സമർപ്പണത്തിൽ അർപ്പിക്കണമെന്ന് എന്നെ പഠിപ്പിച്ചു. എന്റെ ലക്ഷ്യങ്ങളിലെ വിലങ്ങുതടികളെ ഓരോന്നായി ചൂണ്ടികാണിച്ചു, എന്നിട്ടും ഓരോരോ തെറ്റുകളിലേക്ക് മുങ്ങിതാഴുമ്പോഴും ആ കരങ്ങളാണ് എന്റെ ഉയിർപ്പിനു അടിസ്ഥാനമായത്.
എന്റെ വിലാപത്തിന്റെ കണ്ണീർക്കയങ്ങളിൽ
കൂടെ ഇറങ്ങിവന്ന് എനിക്കു സാന്ത്വനം പകർന്നു. നേർക്കുനേരെ
കയർത്തു സംസാരിക്കേണ്ടി വന്ന നിമിഷങ്ങളിൽ പിടഞ്ഞത് എന്റെ മനസ്സ് തന്നെയായിരുന്നു.
ആ വെറുക്കപ്പെട്ട നിമിഷങ്ങൾ എന്റെ കാലചക്രത്തിന്റെ യവനികകൾക്ക് പിന്നിലായി ചിതലരിച്ചു
പോകട്ടെ എന്നു വരെ ഞാൻ ആഗ്രഹിച്ചു. ഈ മണ്ണിൽ നിന്ന് വിടവാങ്ങുമ്പോൾ പകരം
വെക്കാനാവാത്ത ആ സ്നേഹത്തെയാണ് എനിക്ക് നഷ്ട്ടമാകുന്നത്. മൺമറഞ്ഞു പോകുന്ന ഒരു
വസന്തകാല സ്മരണയാണ് ആ പുഞ്ചിരി. എന്റെ ഗുരുനാഥയുടെ
പൂർണ്ണമായ സമർപ്പണത്തിനു മുമ്പിൽ നിറകണ്ണീരോടെ ഞാൻ പ്രണമിക്കുന്നു.
Monday, 22 February 2016
Poem
പ്രേമ ഗായകൻ
വിടപറഞ്ഞ നോവുകളും
മറഞ്ഞ നിൻ ഓർമകളും
എന്നെ നോക്കി പുഞ്ചിരിച്ചു.
അറ്റുപോയ നൂലിഴകളിൽ-
നിന്റെ മണിമുത്ത് കൊർത്തിട്ടുണ്ടായിരുന്നു
എന്നിലെ വെളിച്ചം ഇരുട്ടിനെ ഭയപ്പെട്ടു.
മായാത്ത നിന്റെ മുഖ ചിത്രം മാറോടണച്ചു കൊണ്ട്,
കാലചക്ക്രത്തിന്റെ യവനികകൾ പിന്നിട്ട്,
എന്നിലെ പ്രേമഗായകൻ, ഒരു നാളും അണയാത്ത-
സ്നേഹത്തിന്റെ വെള്ളിവെളിച്ചവുമായി അവതരിച്ചു.
ആഗ്രഹങ്ങൾ നെഞ്ജിലേറ്റി-
മോഹങ്ങൾക്കു പുതിയ മാനങ്ങൾ നല്കി,
കാലം മറന്ന സ്ഫുരണകളെ മനസ്സിൽ ചാലിച്ച്
ആരോരുമറിയാതെ അവൻ ജീവിക്കുന്നു.
.
Friday, 12 February 2016
നഷ്ട്ടവസന്തം
വികാരങ്ങൾ ആഗ്രഹങ്ങളെ
നിർജ്ജീവമായി കീഴ്പ്പെടുത്തിയപ്പോൾ
നഷ്ട്ടവസന്തത്തിൽ വിഹരിച്ച-
ഉച്ഛിഷ്ഠബോധമില്ലാത്ത എൻറെ ചിന്താശക്തി,
അരൂപിയായ എൻറെ ആത്മാവിനോട്-
ചോദിച്ച അന്തിമമായ ധ്വനി, നീയാര്?
വികൃതമായ എൻറെ രക്തധമനികൾ -
പാതയോരത്തെ പാൽമട്ടാണോ വഹിക്കുന്നത്?
അതോ എന്നുള്ളിൽ ഉറങ്ങിക്കിടക്കുന്ന
ജീവൻറെ മായാ സങ്കീർത്തനങ്ങളോ.....
മന്ദീഭവിച്ച മനതാരിൽ നിറയുന്നത്
നീ തീർത്ത നിറക്കൂട്ടിലെ രസബിന്ദുവാണോ?
അതോ എന്നിൽ ഉദ്ഭവിച്ച പ്രപഞ്ചരഹസ്യങ്ങളോ....
ഹൃദയവീചികളിലെ മേഘസ്വപ്നങ്ങള്ളിൽ-
നീ എന്ന മിഥ്യാബോധത്തെ വളർത്തുമ്പോൾ,
ഓർക്കുക എന്നിലെ എന്നെ
പ്രത്യക്ഷത്തിൽ തന്നെ
ദൈവവാഴ്ച്ചയിൽ നിന്ന് മനുഷ്യവാഴ്ച്ചയിലോട്ട്,
Wednesday, 3 February 2016
ഓർമ്മകൾ
കാലത്തിൻറെ നിറവിൽ
ഓരോന്നായി പൊഴിഞ്ഞകന്നു.
വേദനയുടെ കരിനിഴൽ പാടുകൾ,
മായിച്ചാലും മായാത്ത പ്രതിഫലനങ്ങൾ,
സ്നേഹത്തിനായി ദാഹിച്ച രാവുകൾ-
ഒരു കൈ അകലത്തായി നഷ്ട്ടപെട്ട-
നൂറായിരം സ്വപ്‌നങ്ങൾ.
അറ്റുപോയ ഒരുപിടി മോഹങ്ങൾ.
പ്രാണൻറെ തുമ്പിലായി-
ഇറ്റിറ്റു നീറുന്ന ചുടുരക്തകണികകൾ
ഹൃദയത്തിൻ കൈപ്പിടിയിൽ നിന്ന്
അറിയാതെ അകന്നു പോയ
ആ ചിരിയുടെ മാസ്മരികത,
അണയാത്ത നോവിൻറെ
മുറിപാടുകളെല്ലാം-
എൻ നഷ്ട്ടവസന്തത്തിൻറെ-
തീരാ ഓർമ്മകളായി
പരിണമിക്കുന്നു.
പരിണാമം പ്രാപിച്ച
അവ-
മനസ്സിൻറെ
മായവലയങ്ങളിൽ
ഓർമ്മകളെ
പുനർജീവിപ്പിക്കുന്നു....... Saturday, 30 January 2016
മനുഷ്യൻ
ജീവിതം ജീവിച്ചു തീർക്കാനായതുകൊണ്ട്
ഞാൻ നിർത്താതെ ഓടികൊണ്ടിരുന്നു.
എന്നെ പിടിച്ചു നിർത്താൻ ഒരു-
പ്രപഞ്ച ശക്തിക്കും സാധ്യമായില്ല
കാടും മലയും അരുവിയും കടന്ന്-
ലക്ഷ്യമേതെന്നറിയാതെ ഞാൻ ഓടി .
എന്തൊക്കെയോ പിറകിൽ കൂടുന്നുണ്ട്
അതൊന്നും കാര്യമാക്കാതെ ഞാൻ കുതിച്ചു.
ഒടുവിൽ മങ്ങിയ പുകപടലങ്ങള്ളിൽ,
ആ ദിവ്യ രൂപത്തെ ആദ്യവും-
അന്ത്യവുമായി ദർശിച്ചു.
അദ്ദേഹം മൊഴിഞ്ഞു "എല്ലാം അവസാനിച്ചു"
എന്റെ പ്രയാണം അങ്ങനെ പൂർത്തിയായി.
പുതിയ കാലചക്ക്രം എന്നിൽ ആരംഭിച്ചു.
എന്നിൽ രൂപ പരിവർത്തനമുണ്ടായി.........
Monday, 25 January 2016
അനർഘ സ്നേഹം
മുള്ളുകളാൽ തീർത്ത വേലിക്കകത്ത്
മന്ത്ര സ്പർശമേൽക്കാതെ
ആ സുന്ദരസായൂജ്യത്തെ-
വേരുകൾ പരിപാലിച്ചു.
ചുവന്നു തുടുത്ത കവിളുകളും
തൂമയേഴുന്ന ശോഭയും
നീയാം സുന്ദര കുസുമത്തെ
വിഭിനമാക്കി......
മഴ ചാറ്റൽ നിൻ മേനിയിൽ തൊട്ടുരുമുമ്പോൾ
ആടിയുലയുന്ന നിൻ മേനിയെ-
വൈകാരിക തലത്തിൽ-
വാക്കുകളൾക്ക് ഉൾക്കൊള്ളാനാകില്ല.
നിനക്കായി അണഞ്ഞ -
മൂന്നു സ്നേഹനാളങ്ങളുണ്ട്
ഏതു വെളിച്ചമാണ്
നീ മോഹിക്കുന്നത്?
നിനക്ക് രക്ഷാവലയം തീർത്ത മുള്ളുകളോ ?
നിൻ സുഖമുള്ള ചൂടു കൊതിക്കുന്ന കരി വണ്ടിനെയോ ?
അതോ സ്നേഹം കൊതിച്ച് -
നിൻ ശ്വാസമായി അലിഞ്ഞ മന്ദമാരുതനെയോ ?
നിൻ ചുടുചുംബനം-
ഏതു കാറ്റാണ് കൊതിക്കാത്തത്...
നിൻ മൊഴിയിതളുകളിൽ-
ഏതു മോഹങ്ങളാണ് അലിയാത്തത്.
ഏതു പുരുഷനാണ്-
സ്ത്രീയെ ആഗ്രഹിക്കാത്തത് ?
ഏതു സ്ത്രീയാണ്-
About Me
Total Pageviews
Popular Posts
-
പ്രയാണം അരികിലായി അണഞ്ഞ മാത്രയിൽ തന്നെ- ആ കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. സ്നേഹാർദ്രമാം ആ മൊഴികളിൽ നിറഞ്ഞു തുളുമ്പിയ വാത്സല്യം എൻ...
-
പറയാൻ മറന്നത്.......... വിടപറയുന്ന ഈ വേളയിൽ എന്റെ പ്രിയ ഗുരുനാഥയുടെ ചില സ്മരണകളെ ഞാനിവിടെ കുറിച്ചിടുന്നു. അനന്തപു...
-
മാലാഖ നിറവാർന്ന ആ ചിരിയിതളുകളിൽ- സ്നേഹത്തിന്റെ കരുതൽ നീ മൂടിവെച്ചു. യാതൊരു തുണയുമിലാത്ത വെള്ളിവെളിച്ചത്തിൽ- ഞാനെന്നെ തന്നെ തിരയുക...
-
നഷ്ട്ടവസന്തം വികാരങ്ങൾ ആഗ്രഹങ്ങളെ നിർജ്ജീവമായി കീഴ്പ്പെടുത്തിയപ്പോൾ നഷ്ട്ടവസന്തത്തിൽ വിഹരിച്ച- ഉച്ഛിഷ്ഠബോധമില്ലാത്ത എൻറെ ചിന്താശക...
-
പ്രത്യാശ പാതിരാ പൂവായി വീണ്ടും- എന്നുള്ളിൽ അലിയാൻ മൗനം. അങ്ങകലെ ഏതോ വിണ്ണിൽ, നോവായി നീ പെയ്യും നിനവിൽ അറിയാതെൻ മനം ...
Categories
Images
Google.com Images
Zabin pathath photography






